എന്നെന്നും നിൻചാരെ ✍️ 🔥 അഗ്നി 🔥 ഭാഗം : 10 അടുക്കളയിൽ നിന്നും പാത്രങ്ങളുടെ ശബ്ദം കേട്ടാണ് ആദി കണ്ണുകൾ തുറന്നത്. അവൻ അടുത്തുള്ള കട്ടിലിലേക്ക് നോക്കി, പാറുവിനെ അവിടെങ്ങും കാണാത്തത് കൊണ്ട് അവൾ അടുക്കളയിൽ ആണെന്ന് ഊഹിച്ചു. അവൻ എഴുന്നേറ്റു അഴിഞ്ഞു തുടങ്ങിയ മുണ്ട് മുറുക്കിയുടുത്തുകൊണ്ട് അടുക്കളയിലേക്ക് നടന്നു. പുറം തിരിഞ്ഞു നിന്ന് എന്തോ കാര്യമായ പണിയിൽ ആണ് പാറു. രാവിലെ കുളിച്ചതിന്റെ ലക്ഷണങ്ങൾ ഒന്നും അവളിൽ ഇല്ല... 'കുളിക്കുന്ന ശീലമുണ്ടോ എന്നാർക്കറിയാം ' ആദി ചിന്തയിൽ ആണ്ടു. അവൻ അവളിൽ തന്നെ ദ