അദ്ധ്യായം - 10 “അത് കൊണ്ട് അഞ്ജനയാണ് ഇതിൻറെയെല്ലാം പിന്നിൽ പ്രവർത്തിക്കുന്നത് എന്നാണോ?” ഉമയ്ക്ക് സമീർ പറയുന്നതിൻറെ ലോജിക്ക് മനസിലായില്ല. “അതല്ല മാഡം ഞാൻ മുഴുവനും പറഞ്ഞോട്ടെ, ആ ബ്ലാക്ക് സ്കോർപ്പിയോയിൽ അഞ്ജനയെക്കൂടാതെ രണ്ട് പേരുണ്ടായിരുന്നു, പക്ഷേ അവരുടെ മുഖം കാമറയിൽ കിട്ടിയിട്ടില്ല. ആ വണ്ടിയുടെ പിന്നിൽ രാവണൻ എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചിട്ടുണ്ടായിരുന്നു, ഒപ്പം രാവണൻറെ ചിത്രവും. ആ വണ്ടി ശിവലാൽ ഷെട്ടിയുടെ വണ്ടിയെ ചെയ്സ് ചെയ്യുകയായിരുന്നുവെന്നും അതിലുണ്ടായിരുന്നവരാണ് ശിവലാൽ ഷെട്ടിയെ അപായപ്പെടുത്തിയ