©Copyright protected Noora in love ❤️തുരുമ്പിച്ച ജനലഴികൾക്കിടയിൽ സൂര്യശോഭ അകത്തെക്ക് പ്രവേശിച്ചു. ആ വലിയ മുറിയുടെ അകത്തളത്തിലെ ഒരു മൂലയിൽ ഒരു പെൺരൂപം. വലിയ ശബ്ദത്തോടെ ആ മുറിയുടെ വാതിൽ തുറക്കപ്പെട്ടു. തലയിലെ മുണ്ട് ഒന്നു കൂടി ശരീരത്തിലെക്ക് വലിച്ചിട്ട് അവർ വാതിൽ പടിയിലെക്ക് നീങ്ങി നിന്നു. അവർ തറയിൽ കിടക്കുന്നവളെ നോക്കി കതകിൽ തട്ടി. തറയിൽ കാലിൽ മുഖം ചേർത്ത് ഇരുമുട്ടുകളും കൈയാൽ അടക്കി പിടിച്ചിരുന്നവൾ തലയുയർത്തി നോക്കി. കണ്ണുകളിൽ നിന്നും അഗ്നി പ്രവഹിക്കപ്പെടുന്നത് പോലെ അവർക്ക് തോന്നി. കണ്ണുകൾക്ക് രക്ത ചുവപ്പായിരുന്നു. തലയിലെ തട്ടം തഴെക്ക് വീണ്ടു. നെ