അദ്ധ്യായം – 11 നല്ല കരുത്തുറ്റ ശരീരമുള്ള 6 പേരുണ്ടായിരുന്നു, ഉമയുടെ കാറിന് മുന്നിൽ. റോഡിലെ തീരെ തിരക്ക് കുറഞ്ഞഭാഗം. അവരിലൊരാൾ വന്ന് മുന്നിലെ ഡോർ വലിച്ച് തുറന്ന് ഡ്രൈവറെ പുറത്തേക്ക് വലിച്ചിട്ടു. ഉമയ്ക്ക് എന്തെങ്കിലും ചെയ്യാൻ കഴിയും മുൻപേ പിന്നിലെ ഇരുവശത്തേയും ഡോർ തുറന്ന് രണ്ട് പേർ അവൾക്കിരുവശത്തേക്കും കയറിയിരുന്നു. തോക്കെടുക്കാൻ കഴിയും മുൻപ് അവളുടെ കൈകൾ അവർ ബന്ധിച്ച് കഴിഞ്ഞിരുന്നു. അപ്പോഴേക്കും മറ്റ് രണ്ട് പേർ മുന്നിൽ കയറി. ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയാൾ ആക്സിലേറ്ററിൽ കാലമർത്തി, അപ്പോഴും രണ്ട് പേർ ചേർന്ന് ഉമയുടെ ഡ്രൈവറെ തല്ലിച്ചതക്കുക