Aksharathalukal

Aksharathalukal

വാക്കാണ് മുഖ്യം

വാക്കാണ് മുഖ്യം

4.1
1 K
Classics
Summary

ഉറങ്ങിയോ?   ബെഡ് റൂമിൻ്റെ കതകടച്ച് കുറ്റിയിടുമ്പോൾ, സുഭദ്ര ,കട്ടിലിൽ കിടക്കുന്ന ഭർത്താവിനോട് ചോദിച്ചു .   ഇല്ല, എന്തേ?   ഇന്ന് സുജ വിളിച്ചായിരുന്നു,   ഉം എന്താ വിശേഷം ?   നിമിഷ മോൾക്ക് വിദേശത്ത് മെഡിസിൻ്റെ അഡ്മിഷൻ ശരിയായിട്ടുണ്ട് ,പത്താം തീയതി ഏഴ് ലക്ഷം രൂപ അടയ്ക്കണമത്രെ   അടയ്ക്കട്ടെ, അവർക്കതിനുള്ള പാങ്ങുണ്ടല്ലോ?   എന്ന് വച്ച് നമുക്ക് അനങ്ങാതിരിക്കാൻ പറ്റുമോ ?നമ്മളവളുടെ മുത്തശ്ശനും മുത്തശ്ശിയുമല്ലേ ? ഒരു രണ്ട് ലക്ഷം രൂപയെങ്കിലും നമ്മള്  കൊടുക്കണ്ടെ? അല്ലെങ്കിൽ അനൂപിൻ്റെ വീട്ടുകാരുടെ മുൻപിൽ നമ്മുടെ സുജയ്ക്കാ അതിൻ്റെ കുറച്ചില