#The_revenge_of_a_victim പാർട്ട് 9 ആ മെസേജുകൾ വായിച്ച് നോക്കിയ പ്രതാപിന് അഞ്ചനയുടെ മരണ കാരണം ഏകദേശം മനസ്സിലായി... ടെലിഗ്രാം ചാറ്റുകളിൽ നിന്ന് പ്രതാപിന് മനസ്സിലായ കാര്യം എന്തെന്നാൽ, ഈ രണ്ട് നമ്പറുകളിലും നടന്നിരിക്കുന്ന ചാറ്റുകൾ രണ്ട് പ്രണയിതാക്കളുടെ സംസാരങ്ങൾ ആയിരുന്നു. ആ സംസാരങ്ങളിൽ നിന്നും പ്രതാപും ടീമും പ്രണയ നൈരാശ്യം മൂലമുള്ള ഒരു ആത്മഹത്യ എന്ന ഒരു നിഗമനത്തിലേക്ക് എത്തി. പാലക്കാട് കഞ്ചിക്കോട് ടവറിൽ കൂടുതൽ സമയം ആക്റ്റീവ് ആകുന്ന സിം കാർഡ് അഞ്ചനയുടെ കാമുകൻ എന്ന് കരുതുന്ന ഒരാളുടെ ആയിരിക്കണം. ഈ ആളെ കണ്ടെത്തുക എന്നതാണ് അടുത്ത സ്റ്റെ