ആദി ബൈക്കിന്റെ അരിക്കിലേക്ക് നടന്നടുത്തു. പുകയുന്ന സിഗരറ്റുമായി ചിന്താനിമഗ്നനായി യുസുഫ് നിൽപുണ്ടായിരുന്നു. അവനെ കണ്ടപ്പോൾ ആദിക്ക് ചിരിയാണ് വന്നത്. വെറുതെ ഇരുന്നവൻ തന്റെ കൂടെ വന്ന് വയർ നിറച്ച് പേടി സമ്പാദിച്ചതിന്റെ നർമ്മം അവനോർത്തു പോയി. "ഹലോ യുസഫ് ഭായി , തെല്ലു പരിഹാസം നിറച്ചു കൊണ്ട് ആദി വിളിച്ചു. യുസഫ് പക്ഷെ മറുപടിയൊന്നും പറയാതെ സിഗരറ്റ് വലിച്ചെറിഞ്ഞ് ബൈക്കിൽ കയറി സ്റ്റാർട്ട് ചെയ്തു, ആദി അമർത്തിയ ചിരിയുമായി പിന്നിലും കയറി. കുറച്ചു ദൂരം പിന്നിട്ടപ്പോൾ, ആദി ആ നിശംബ്ദയെ ഭേദിച്ചു കൊണ്ട് ചോദിച്ചു. "എന്തുവാടെ മിണ്ടാതെയിരിക്കുന്നത് നീ ഇപ്പോഴും നോർ