Aksharathalukal

ദൂരുഹതയുടെ ഇരുനില - 8

ആദി ബൈക്കിന്റെ അരിക്കിലേക്ക് നടന്നടുത്തു. പുകയുന്ന സിഗരറ്റുമായി ചിന്താനിമഗ്നനായി യുസുഫ് നിൽപുണ്ടായിരുന്നു. അവനെ കണ്ടപ്പോൾ ആദിക്ക് ചിരിയാണ് വന്നത്. വെറുതെ ഇരുന്നവൻ തന്റെ കൂടെ വന്ന് വയർ നിറച്ച് പേടി സമ്പാദിച്ചതിന്റെ നർമ്മം അവനോർത്തു പോയി. "ഹലോ യുസഫ് ഭായി , തെല്ലു പരിഹാസം നിറച്ചു കൊണ്ട് ആദി വിളിച്ചു. യുസഫ് പക്ഷെ മറുപടിയൊന്നും പറയാതെ സിഗരറ്റ് വലിച്ചെറിഞ്ഞ് ബൈക്കിൽ കയറി സ്റ്റാർട്ട് ചെയ്തു, ആദി അമർത്തിയ ചിരിയുമായി പിന്നിലും കയറി. കുറച്ചു ദൂരം പിന്നിട്ടപ്പോൾ, ആദി ആ നിശംബ്ദയെ ഭേദിച്ചു കൊണ്ട് ചോദിച്ചു. "എന്തുവാടെ മിണ്ടാതെയിരിക്കുന്നത് നീ ഇപ്പോഴും നോർമ്മലായില്ലേ ? ഡാ അവിടെയെന്തൊക്കെയോ പ്രശ്നങ്ങളുണ്ട് ഒരു വല്ലാത ദുരൂഹത , ആ പിള്ളാരേ നിന്റെ ആർത്തിക്ക് വേണ്ടി കൊലയ്ക്ക് കൊടുക്കണോ ? യുസുഫ് ഗൗരവത്തിൽ പറഞ്ഞു. "നിന്റെ പേടികാരണമാണേഡോ നിനക്ക് അങ്ങനെയോക്കെ തോന്നിയത് , എനിക്ക് ഒന്നും തോന്നിയില്ലല്ലോ! നല്ലൊരു സംഖ്യ തടയുന്ന കേസാണ് , നീ ചുമ്മാ അലമ്പാക്കാതെ. ആദി ശംബ്ദം കനപ്പിച്ചു." ആദിക്ക് പറഞ്ഞത് ഇഷ്ടപ്പെട്ടില്ലാ എന്ന് മനസിലായ യൂസഫ് വണ്ടിയുടെ വേഗം കൂട്ടി. അത് ഹൈവെയിലൂടെ ശരവേഗത്തിൽ പാഞ്ഞു. തന്റെ താമസ സ്ഥലത്തിന്റെ അടുത്തുള്ള കവലയിൽ വണ്ടി നിർത്തിയ യുസുഫ് അവിടെയിറങ്ങി. "അതെന്താ നീ ടൗണിലേക്ക് ഇല്ല ? ആദി തിരക്കി. "ഇല്ല ആക്കെ ഒരു മരവിപ്പ്, നീ വിട്ടോ, യുസുഫ് ഒഴിഞ്ഞുമാറി. "ഡോ ഈ നൂറ്റാണ്ടിൽ ജീവിക്കുമ്പോ പൂരാതനമായ ചിന്തക്കൾ ഒഴിവാക്കണം ഇലെങ്കിൽ ഇങ്ങനെയുള്ള മരവിപ്പുകൾ ഇനിയും വരും" എന്നും പറഞ്ഞു കൊണ്ട് വണ്ടി മുന്നോട്ടെടുത്തു. കലങ്ങിയ കണ്ണും മനസ്സുമായി യുസുഫ് അവനെ നോക്കി നിന്നു. ആദിയുടെ ബൈക്ക് ചെന്നു നിന്നത് കോളേജ് മനേജറുടെ വീടിന്റെ മുന്നിലായിരുന്നു. കോളിംഗ് ബെൽ അടിച്ചു കൊണ്ട് കാത്തു നിന്നു. മാനേജറുടെ ഭാര്യ വാതിൽ തുറന്നു. "സാർ ഇല്ലേ ആദി ചോദിച്ചു. "ഉണ്ട് ഇരിക്കു അവർ ക്ഷണിച്ചു കൊണ്ട് ഉള്ളിലേക്ക് പോയി. അത്മവിശ്വാസം തുള്ളുമ്പുന്ന ആദിയുടെ ഹൃദയം അവന്റെ മുഖത്തേ കൂടുതൽ ഊർജ്ജസ്വലമാകിയിരുന്നു. "ഹാലോ ആദി എന്താ പതിവിലാതെ എന്നും ചോദിച്ചു കൊണ്ട്  മാനേജർ അങ്ങോട്ട് പ്രവേശിച്ചു. എഴുന്നേൽക്കാൻ തുടങ്ങിയ ആദിയെ വിലക്കി കൊണ്ട് ആയാൾ അവൻ അഭിമുഖമായി ഇരുന്നു. "സാറ് ഹോസ്റ്റലിൽ പറ്റിയ കെട്ടിടം ശരിയായോ ? ആദി ഒന്നുമറിയാത പൊലെ ചോദിച്ചു. " അത് ഇപ്പോ ഒരു തലവേദനയായിട്ടുണ്ട് , രവി എല്ലാം ശരിയാക്കി എന്നാണ് പറഞ്ഞത് പക്ഷെ ഇന്നയാൾ വന്ന് വെറെ നോക്കാം എന്ന് പറയുന്നു. മനേജർ അവസ്ഥ വിവരിച്ചു. "സാറ് ടെർഷൻ അടിക്കേണ്ട, ഹോസ്റ്റലിൻ പറ്റിയ ഒരു ഉഗ്രൻ കെട്ടിടം കണ്ട് സംസാരിച്ചിട്ടാണ് ഞാൻ വരുന്നത് അവേശത്തോടെ ആദി പറഞ്ഞു വെച്ചു. " ഒട്ടും പ്രതീക്ഷിക്കാതെയുള്ള ആ മറുപടി മാനേജറുടെ മുഖം പ്രകാശിതമാക്കി, ഒരു ദീർഘ നിശ്വാസത്തോടെ അയാൾ തുടർന്നു." റിയലി ,  ഗുഡ് യു ഡിഡ് എ വൻഡർവുൾ ജോബ് , ആട്ടെ എവിടെയാണ് ആ കെട്ടിടം , എന്താണ് ഡിമാൻസ് . "ആദി വിശദമായി കാര്യങ്ങൾ അവതരിപ്പിച്ചു " എല്ലാം ജിജ്ഞാസയോടെ കേട്ടിരുന്ന അയാൾ, മെല്ലെ ഫോൺ കൈയിലെടുത്തു കൊണ്ട് പറഞ്ഞു. " ഞാനെന്തായാലും രവിയെ ഒന്ന് വിളിക്കട്ടെ അയാളുമായും ഒന്ന് സംസാരിക്കാം. ഫോൺ ഡയൽ ചെയ്ത് അയാൾ ചെവിയിൽ വച്ചു. ഈ നീക്കം ആദി പ്രതിക്ഷിച്ചിരുന്നില്ലാ, എല്ലാം മനേജറേ കൂടി ശരിയാക്കിയിട്ട് രവി അറിയുന്നതായിരുന്നു അവൻ താൽപര്യം. പക്ഷെ മനേജറുടെ പ്രവർത്തിക്കൾ അവൻ ചിന്തിച്ചതിനേക്കാൾ വേഗത്തിലായിരുന്നു. വരുന്നത് വരട്ടെ എന്ന് ചിന്തിച്ച് ആദിയിരുന്നു. " അവൻ ഈ പരിസരത്ത് തന്നെയുണ്ട് ഇപ്പോ എത്തും. തനിക്ക് ചായയോ? കാപ്പിയോ ? മാനേജർ ചോദിച്ചു. ഉള്ളിലേ ആകാംഷ പുറത്തു കാണിക്കാതെ ആ ചിരിച്ചു കൊണ്ട് " ഒരു ക്ലാസ് വെള്ളം മതി സാർ " പൊടുന്നനെ കോളിംഗ് ബെൽ മുഴങ്ങി " അവനായിരിക്കും ആദി ഒന്ന് തുറന്നു കൊടുക്കു. ശരി എന്ന് തലകുലുക്കി കൊണ്ട് അവൻ എഴുന്നേറ്റു കൊണ്ട് വാതിൽ തുറന്നു. ആദിയെ കണ്ടപ്പോൾ രവി ശരിക്കും അമ്പരന്നു. "നീ എന്താ ഇവിടെ രവി ചോദിച്ചു. " അതിൻ മറുപടി ഒരു ചിരിയിലൊതുക്കി ആദി രവിയെ ഉള്ളിലേക്ക് ആനയിച്ചു. " വരു രവി ഇരിക്കു, നമ്മൾ രാവിലേ സംസാരിച്ച പ്രശ്നത്തിന്റെ പരിഹാരവുമായിട്ടാണ് ആദി വന്നിരിക്കുന്നത് , ഇയാൾ നല്ലൊരു ഹോസ്റ്റൽ കണ്ടുപിടിച്ചിട്ടുണ്ട് , ഡിമാൻസും തരക്കേടില്ലാ. രവി എന്തു പറയുന്നു. " അശ്ചര്യവും അപകർഷതയും ഇടകലർന്ന ഭാവത്തിൽ രവി ഇരുവരെയും നോക്കി. "സാർ ഏതാണ് കെട്ടിടം? രവി ആകാംഷയോടെ ചോദിച്ചു. മാനേജർ ആദിക്ക് നേരേ തിരിഞ്ഞു. പതിഞ്ഞ സ്വരത്തിൽ കെട്ടിടത്തിന്റെ ലോകേഷൻ രവിക്ക് ആദി വിശദീകരിച്ചു കൊടുത്തു. വികസിതമായ കണ്ണുമായി രവി ചോദിച്ചു. മുഷ്താഖ് ഭായിയുടെ കെട്ടിടമാണോ നീ പറയുന്നത് , അതെയെന്ന് ആദി തലയാട്ടി. "സാറ് ഞാൻ ആദ്യം നോക്കിയ കെട്ടിടമാണത്, വർഷങ്ങളായി പൂട്ടിയിട്ടിരുക്കുകയാണ് എന്തോക്കെയോ പ്രശ്നങ്ങളുണ്ടെന്ന് കേട്ടത് കൊണ്ടാണ് ഞാൻ അത് വേണ്ടന്ന് വച്ചത്. "എന്ത് പ്രശ്നമാണ് അവിടെയുള്ളത് മനേജർ ചോദിച്ചു. "എന്തോ അദൗതീക പ്രതിഭാസങ്ങൾ ഉണ്ടെന്നാണ് കേട്ടത്, മുൻപ് താമസിച്ചവർക്ക് അങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടായിട്ടാണ് അവിടം വിട്ടു പോയത്. " ഇതു കേട്ട് മനേജർ ഒന്നു ചിരിച്ചു എന്നിട്ട് ആദിയെ ഒന്നു നോക്കി. അവനും അദ്ദേഹത്തെ നോക്കി ചിരിച്ചു. " എന്റെ രവി താനൊരു ബിരുദധാരിയല്ലെ ഈ കെട്ടുകഥകളെല്ലാം വിശ്വാസിക്കാൻ തനിക്കെങ്ങനെ കഴിഞ്ഞു. മനേജർ പറഞ്ഞു വെച്ചു. അതിലേ പരിഹാസം മനസിലായെങ്കിലും രവി തുടർന്നു. "സർ ഒരു റിസ്ക്ക് എടുക്കേണ്ടയെന്നു വച്ചു. പുതിയതായി വരുന്ന കുട്ടികളല്ലേ , പിന്നിട്ട് പുലിവാലാക്കരുതല്ലോ. " "സാർ ഞാൻ ഇപ്പോ അവിടെ നിന്നാണ് വരുന്നത് രണ്ടു മണിക്കുറോളം , എന്റെ കുട്ടുകാരനുമായി അവിടെ മൊത്തം കറങ്ങി ഒരു പ്രശ്നവും എനിക്ക് തോന്നിയില്ലാ. ആദി വിട്ടുക്കെടുത്തില്ലാ." ഞാൻ ഒരു വാദപ്രതിവാദത്തിനില്ലാ സാറിൻ എന്തു വേണമെങ്കിലും തീരുമാനിക്കാം , രവി ഉൾവലിഞ്ഞു. "നമ്മുടെ മുന്നിൽ മറ്റൊരു മാർഗ്ഗം ഇപ്പോഴില്ലാ അതുകൊണ്ട് ഇതുമായി നമുക് മുന്നോട്ട് പോവാം , ഇതിന്റെ ഉത്തരവാതിത്വം നിങ്ങൾ രണ്ടും പേരേയും ഞാൻ ഏൽപ്പിക്കുകയാണ് , അവടെ വേണ്ടതെല്ലാം ചെയ്തോള്ളു. മനേജർ തീരുമാനം പറഞ്ഞു. "ക്ഷമിക്കണം സാർ എനിക്ക് ചില അസൗകര്യങ്ങൾ ഉണ്ട് അതു കൊണ്ട് എന്നെയൊന്ന് ഒഴിവാക്കി തരണം രവി നിസംഗമായ ഭാവത്തിൽ പറഞ്ഞു " " "എന്തു പറ്റി " മനേജർ ചോദിച്ചു: "ഒന്നുമില്ലാ ചില കുടുംബ കാര്യങ്ങളുണ്ട് രവി പറഞ്ഞൊഴിഞ്ഞു. "ശരി അങ്ങനെയെങ്കിൽ ആദി എറ്റെടുക്കട്ടെ, എന്താ ആദി . താൻ എന്താണോ ആഗ്രഹിച്ചത് അതു തന്നെ മനേജറുടെ വായിൽ നിന്നും കേട്ടപ്പോൾ , അല്ല തല്ലിയ അവേശത്തെ ഉള്ളിലൊതുക്കി, കൃതൃമ വിനയം കാണിച്ചു ശരിയെന്ന് ആദി തലകുലുക്കി. "നിങ്ങൾ ഇരിക്കു ഞാനിപ്പം വരാം " എന്നും പറഞ്ഞു കൊണ്ട് മനേജർ ഉള്ളിലേക്ക് പോയി. ആദിയും രവിയും പരസ്പരം ഒന്നും മിണ്ടാതെ അല്പ സമയം ഇരുന്നു. "എന്താ ആദി സന്തോഷമായോ രവി തെല്ലു ഗൗരവത്തിൽ ചോദിച്ചു. "എന്തിനാ രവി സാറെ സന്തോഷിക്കുന്നത് ആദി നിഷ്കളങ്കത ഭാവിച്ച് ചോദിച്ചു. " "ഒന്നുമില്ലാ ഞാൻ വെറുതെ ഒരു തമാശ പറഞ്ഞതാണ് " രവി ഒഴിഞ്ഞുമാറി. " എന്റെ ഒരു സുഹൃത്ത് പറഞ്ഞത് കൊണ്ട് പോയി നോക്കിയതാണ് ഇഷ്ടപെട്ടപ്പോൾ ഇവിടെ അറിയ്ക്കാം എന്നു വച്ചു അത്രേ യോളു. ആദി പറഞ്ഞൊപ്പിച്ചു. " ഞാൻ വൈക്കിട്ട് വിളിച്ചപ്പോൾ നീ അവിടെ ആയിരുന്നില്ലേ ? ആ വീടിന്റെ കാര്യം ഒന്ന് സൂചിപ്പിക്കാൻ കുടിയാണ് ഞാൻ വിളിച്ചത്. പക്ഷെ ഫോൺ കട്ടായി , പിന്നെ വിളിച്ചിട്ട് കിട്ടിയുമില്ലാ . ആ പോട്ടെ ഏന്തായാലും തിരുമാനമായല്ലോ. രവി വിശദീകരിച്ചു. "സാറെന്താ ഉത്തരവാദിത്വം ഏറ്റെടുക്കുന്നില്ലായെന്നു പറഞ്ഞത് ? ആദി ആകാംഷയോടെ ചോദിച്ചു. " ഒന്നുമില്ലാ അത് നിനക്ക് വഴിയെ മനസിലാക്കും. ഞാനിറങ്ങുന്നു നീ സാറോട് പറഞ്ഞാ മതി . ഇതും പറഞ്ഞ് രവി വേഗത്തിൽ പുറത്തിറങ്ങി നടന്നകന്നു. " രവി എവിടെ ? ചോദ്യവുമായി മനേജർ അവിടെ ക്ക് തിരിച്ചെത്തി " എന്തോ പെട്ടെന്ന് പോവെണ്ട അവശ്യമുണ്ടെന്ന് പറഞ്ഞ് പോയി "ഈ രവിക്കിതെന്തു പറ്റി ആക്കെയൊരു മ്ലാനത മനേജർ കൗതുകമൂറി . അറിയില്ലാ എന്ന ഭാവത്തിൽ ആദി ചുമലുക്കൾ ഇളക്കി. " "ഇത് ഒരു ലക്ഷം രൂപയുണ്ട് , അവിടെ വേണ്ട എല്ലാ സൗകര്യങ്ങളും താൻ ഒരുക്കണം , ഇപ്പോ തന്നെ തുടങ്ങികൊള്ളു , നമുക്കിനി അധികം ദിവസമില്ലായെന്നറിയാമെല്ലോ ! മനേജർ പറഞ്ഞു വെച്ചു. " അറിയാം സാർ , ഞാൻ ഇപ്പോ തന്നെ പുറപ്പെടുകയാണ് എന്നും പറഞ്ഞ് ആദി ഏഴുന്നേറ്റു. "എങ്കിൽ ശരി ആദി ബൈ ഓൾ ദ ബെസ്റ്റ് . മനേജർ അവൻ കൈ കൊടുത്തു. "ശരി സാർ താങ്ക് യു ബൈ എന്നും പറഞ്ഞു ആദി പുറത്തു കടന്നു , ബൈക്കിന്റെ അടുത്തെതി അത് സ്റ്റാർട്ട് ചെയ്തു മുന്നോട്ടു നീങ്ങി തുടങ്ങി , ഇരുളിനെ വകഞ്ഞു മാറ്റി അത് മുന്നോട്ട് കുതിക്കുമ്പോഴും ആദിയുടെ മനസിൽ സംശയത്തിന്റെ ഇരുളുക്കൾ കൂടുകൂടുന്നുണ്ടായിരുന്നു. " എന്നാലും രവി സാറെന്താ അങ്ങനെ പറഞ്ഞത് ! ആദി അത്മഗതം പറഞ്ഞു. പൊടുന്നനെ ഒരു ബൈക്ക് അവന്റെ കുറുക്കെ വന്നു നിന്നു. ആദി വെപ്രാളത്തൊടെ ഒരു വിധത്തിൽ ബൈക്ക് ചവിട്ടി നിർത്തി, മുന്നോട്ട് നോക്കി , ഇരുളിനെ കിറിമുറിച്ച് ഒരാൾ അവൻ ലക്ഷ്യമാക്കി നടന്നു വന്നു.
തുടരും..