അഞ്ജുവിന്റെ മനസ്സിൽ ഇപ്പോൾ അവന്റെ മുഖം മാത്രമാണു. "അർജ്ജുൻ" അവരുടെ "അജു" ചില പ്രശ്നങ്ങൾ കാരണം 4 വർഷം മുൻപ് ആരോടും പറയാതെ നാടുവിട്ട് പോയ അഞ്ജുവിന്റെ ജീവനായിരുന്ന അവളുടെ അനുജൻ അജു. അന്നു മുതൽ അവർ അജുവിനെ തേടാത്ത സ്ഥലങ്ങളില്ല കാശിയുൾപ്പെടെ പല സ്ഥലങ്ങളിലും പല തവണ തേടി നോക്കിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇപ്പൊ കാശിയിൽ എത്തിയത് മുതൽ എന്തൊക്കെയോ കാരണമില്ലാത്ത ചില ഫീലിങ്ങ്സ് അഞ്ജുവിന്റെ മനസ്സിനെ അലട്ടുന്നുണ്ടായിരുന്നു. വൈകിട്ട് എല്ലാവരുടെയും ഒപ്പം ഗംഗാ ആരതി കാണാൻ എത്തിയതായിരുന്നു അഞ്ജു. പക്ഷെ അവളുടെ മനസ്സ് അവിടെയൊന്ന