ഇവിടം കുറിച്ചിടാൻ ഇതളുകൾ പോലുമില്ലെൻ കൈകളിൽ കാത്തിരിപ്പു കൊണ്ടു നയനം നിറഞ്ഞിടാൻ കഥകളില്ലെൻ ചിന്തയിൽ വരികളിൽ പ്രിയം നിറഞ മനവുമായ അലഞ്ഞു ഞാൻ തീരങ്ങളിൽ നിലച്ചു പോയ് നിൻ കഴിവെന്നു ചൊന്നവർ ദിനം കവലകളിൽ ചിതലു പോൽ തട്ടി കളഞ്ഞു ഞാനാ ചിന്തകൾ ചികഞ്ഞെടുത്ത വരികളിൽ നിറഞ്ഞൻ മിഴികളും ഉതിർന്നു വീണ കണ്ണു നീരിനെന്തു പേരു ഞാൻ നൽകണം