✍️✰⎶⃝༎🅲ʀᴀᴢʏ 🅶ɪʀʟ Part 33 (ഫൈസി) "ടാ...എണീക്കെടാ... എണീക്കാൻ.." "എന്താ മ്മ കുറച്ചൂടെ കിടക്കട്ടെ.."ആത്തി. രാവിലെ തന്നെ ഉമ്മാന്റെ വിളി കേട്ടാണ് ഉണർന്നത്.നേരം വൈകി കിടന്നത് കൊണ്ട് തന്നെ എണീക്കാൻ തോന്നിയില്ല.ആത്തിയേം കെട്ടിപ്പിടിച്ച് പിന്നേം കിടന്നു.സുഖനിദ്ര 🙃. പെട്ടെന്ന് എവിടെന്നൊ വെള്ളം വന്ന് മേലേക്ക് വീണതും ഒന്നാകെ നനഞ്ഞു. "ഉമ്മാാ... വെള്ളപ്പൊക്കം"ആത്തി. ഞെട്ടി എണീറ്റ് കൊണ്ട് ആത്തി പറഞ്ഞതും ഞാൻ അവന്റെ തലക്കൊന്ന് തട്ടി. "വേഗം എണീറ്റ് ഫ്രഷാവാൻ കയറിക്കൊ... അല്ലെങ്കിൽ ഇവടെ വെള്ളപ്പൊക്കം അല്ല ഭൂകമ്പം ഉണ്ടാവും" എന്നും പറഞ്ഞ് ഞാൻ ഫ്രഷാവാൻ കയറി