തെരുവോര വിളക്കിന്റെ ചുവന്ന വെളി- ച്ചത്തിൽ ചുവന്ന തെരുവിലെ വാടിയ പൂവുകളാരും വാങ്ങുവാൻ എത്തിയില്ല . തെരുവുറങ്ങിയെങ്കിലും അവൾ ഉറങ്ങിയില്ല. മുടിയിൽ ചൂടിയ വാടിയ മുല്ലപ്പൂവിന്റെ പരിമളം ചുറ്റിലും പരിലസിച്ചിരുന്നു. അവളുടെ കണ്ണുകൾ ഇരുട്ടിന്റെ നഗ്ന മേനിയിലൂടെ ദൂരെ വല്ല നിഴലുകളും തന്നെ പിൻതുടരു- ന്നുണ്ടോ എന്ന് ശ്രദ്ധിച്ചു കൊണ്ടിരുന്നു. മാനത്ത് വെള്ളിമേഘ തൊട്ടിലിൽ അമ്പിളി മയങ്ങുന്നു. താഴെ ഞാന്നുകിടക്കുന്ന മര- ക്കൊമ്പിൽ കെട്ടിയ കീറ തൊട്ടിലിൽ മയങ്ങുന്നു തന്റെ "കുഞ്ഞമ്പിളി " . പാവം വിശന്നു കരഞ്ഞു മയങ്ങുകയാണവൾ. ഒരു റൊട്ടി വാങ്ങാൻ കയ്യിൽ ഒരു കാശു പോലു