✍️✰⎶⃝༎🅲ʀᴀᴢʏ 🅶ɪʀʟ Part 38 അവൻ ആ സിറിഞ്ചും കൊണ്ട് അക്കൂന്റെ അടുത്ത് എത്തിയതും പെട്ടെന്ന് സ്വബോധം വന്ന പോലെ ഞാൻ അവനടുത്തേക്ക് പാഞ്ഞടുത്തു.അപ്പോഴേക്കും ആരുടെയോ ചവിട്ട് കൊണ്ട് അവൻ നിലംപതിച്ചിരുന്നു.അവനത് ഒട്ടും പ്രതീക്ഷിച്ചിട്ടില്ലെന്ന് അവന്റെ മുഖത്തെ പകപ്പിൽ നിന്നും മനസ്സിലായി.പതിയെ അവന്റെ നോട്ടം മുന്നിലുള്ള ആളിൽ രൂക്ഷമായി കൊണ്ടിരുന്നു.അപ്പോഴാണ് ഞാനും മുന്നിലുള്ള ആളെ നോക്കിയത്. "Razi" ഞാൻ അവന്റെ പിറകിൽ ആയത് കൊണ്ട് തന്നെ എന്നെ അവൻ കണ്ടിട്ടില്ലായിരുന്നു.ഞാൻ Raziയെ വിളിച്ചത് കേട്ട് അവൻ എന്നെ തിരിഞ്ഞ് നോക്കി.എന്നിട്ട് ഞങ്ങളെ രണ്ടാളേയും മാറി മാറി നോക്ക