കാളകൂടം ആർത്തട്ടഹസിച്ചു പൊട്ടിച്ചിരിക്കുന്നു അവർ കണ്ണിൽ കാണുന്നു സ്നേഹപ്രകടനങ്ങൾ ചേർത്തു പിടിച്ചങ്ങു ലലാടത്തിൽ ചുംബിക്കുന്നു. മന ഹൃദയങ്ങൾ വീഴും തരം വാക്കുകൾ പൊഴിക്കുന്നു. ഒടുവിലങ്ങു വെളിച്ചവും കാറ്റും ഇല്ലാതെയുള്ള മുറിക്കുള്ളിൽ അന്ധകാരത്തിൽ ഉപേക്ഷിക്കുന്നു, കടന്നു കളയുന്നു...അത്ര മാത്രം. രൂപത്തിനോ ഭംഗിക്കോ സ്ഥാനം ഇല്ലിവിടെ. തൻ കൂട്ടരാകണം അത്രമാത്രം, എന്നാൽ സന്തോഷത്തിൻ കിലുക്കാംപെട്ടി കിലുങ്ങുന്നു. കണ്ടമാത്രയിൽ ചോദിക്കുകയില്ല, എങ്കിലും- പിന്നീട് അങ്ങു വന്നിടും സംസാരത്തിൽ. ഇന്നിവിടെ ഗുരുവാക്യം അനർത്ഥകമാകുന്നു