Aksharathalukal

Aksharathalukal

ജാനകി 02

ജാനകി 02

5
1.3 K
Love
Summary

നിലത്തേക്ക് പടികൾ ഇറങ്ങുമ്പോൾ ചുറ്റിലും ആഴ്നിറങ്ങുന്ന ഇരുട്ടിനൊപ്പം ഞാൻ തനിച്ചായിരുന്നു. ഫോണിന്റെ ഫ്ലാഷ് ലൈറ്റിൽ ഞാൻ വേദനയോടെ ആ സ്ത്രീരൂപത്തെ കണ്ടു. ചലനമറ്റ് മരണത്തെ മുന്നിൽകണ്ടുകൊണ്ട് കിടക്കുന്ന ഒരു ജഡം. ശരീരത്തിലെ സാരിയുടെ നരച്ച നിറവും അവളുടെ എല്ലോട്ടിയ ശരീരവും വളരെ കാലങ്ങളായി ഈ ഇരുട്ടറയിൽ അവൾ തള്ളപ്പെട്ടതാണ് എന്ന് വ്യക്തമാക്കി. ആ ശരീരത്തെ കൈകളിൽ ചുമന്നുകൊണ്ട് ഞാൻ പുറത്തേക്ക് നടന്നു. സൂര്യവെളിച്ചം അവളുടെ ശരീരത്തിൽ പതിക്കുതോറും ആ ശരീരത്തിന് വെളുത്തചെമ്പകത്തിന്റെ നിറമാണെന്ന് എനിക്ക് തോന്നിത്തുടങ്ങി. അവൾ ചലനമില്ലാതെ എന്റെ നെഞ്ചിൽ കിടന്

About