ചെമ്പൻ മലയുടെ മുകളിൽ നിന്നു ഒരു കുറുക്കന്റെ ഓരിയിടൽ . അതു കേട്ട് നാട്ടിലെ പട്ടികളെല്ലാം കുരക്കാൻ തുടങ്ങി . അവറ്റകളുടെ ശബ്ദം എന്റെ ഉറക്കത്തെ കാതങ്ങളോളം അപ്പുറത്തേക്ക് ആട്ടിപ്പായിച്ചു . കണ്ണു ചിമ്മുന്ന മിന്നാമിനുങ്ങിനെ നോക്കി വെറുതെ കിടക്കുമ്പോൾ മനസ്സില്ൽ തോന്നി സ്വന്തം ജീവിതത്തിന്റെ കണക്കു നോക്കണമെന്ന് . ഉടനെ എഴുന്നേറ്റ് പേനയും പേപ്പറും എടുത്തു ലാഭ നഷ്ടത്തിനെ അക്കൗണ്ട് എഴുതാൻ തുടങ്ങി. ഓപ്പണിംഗ് സ്റ്റോക്ക് എത്രയാണെന്ന് അറിയില്ല . ഉല്പാദനമില്ല , വാങ്ങലില്ല , വില്ക്കലില്ല . കുറെ നഷ്ടങ്ങൾ മാത്ര മാണ് എന്റെ നേട്ടങ്ങൾ എന്ന് ഞാൻ തിരിച്ചറിയുക ആയിര