പ്രണയവസന്തത്തിൻ നിറചാർത്തിൽ ചെന്താമരപുഷ്പമായ് വിരിഞ്ഞനീ ഉദയസൂര്യന്റെ വെയിൽനാളമേറ്റു പുളകിതയാകാൻ കൊതിച്ച പ്രണയപുഷ്പമാണ് നീ. കാതങ്ങൾഅകലെയായിരുന്നാലും നിൻ മനംകവർന്നെടുത്ത് കനവുകളുറങ്ങുന്ന തീരത്ത് ദിവ്യാനുരാഗത്തിന്റെ നിശ്വാസഗോപുരങ്ങളിൽ തളിരിലകളിൽ പ്രണയാർദ്രമാം എഴുതിയകാവ്യങ്ങൾ നിൻ സ്വപ്നങ്ങളോ. സാന്ത്വനത്തിന്റെ സ്നേഹസ്പർശത്തിൽ തലകളുയർത്തി കടലിന്റെ ആരവമറിയാതെ മന്ദമായ്ഒഴുകുന്ന പുഴയുടെ നിശബ്ദതയിൽ നീല വാനത്തു തോഴനായ് വന്നതാര്. അരുമക്കിളികൾ കൂടണഞ്ഞു നീലവാനം ചെമ്പട്ടണിയുമ്പോൾ പകലുകൾവിടചൊല്ലി സന്ധ്യയെവര