ഞാൻ ഇനി എന്ത് ചെയ്യും സഖീ..... നിന്നെ ഞാൻ ഇത്രമേൽ സ്നേഹിച്ചിരുന്നുവോ ?'🍃 ############################### " ഇന്ന് പരീക്ഷ ആയിട്ട് ഒന്നും കഴിക്കാതെ പോയാൽ എങ്ങനെയാ വേധു.... ഒരു ചപ്പാത്തിയെങ്കിലും കഴിച്ചിട്ട് പോ നീ.... " "അമ്മേ..... വിശപ്പില്ലെന്ന് പറഞ്ഞില്ലേ .... ബസ് വരാറായി. ഞാൻ ഇറങ്ങുവാ.വൈശൂ..... ചേച്ചി പോവാടീ.... " മൂന്നു ദിവസത്തെ study leaveന് ശേഷം വേധു കോളേജിലേക്ക് ബസ് കയറി. ഒരു വിധത്തിലും വൈഷ്ണവിൻ്റെ മുന്നിൽ എത്തിപ്പെടരുതേ എന്ന് അവൾ മനസ്സുരുകി പ്രാർത്ഥിച്ചു. ഒരാഴ്ച്ച കുടിയേ തൻ്റെ സഖാവ് ആ കോളേജിൽ ഉണ്ടാകൂ എന്ന സത്യം അവളുടെ ഹൃദയത്തെ കീറി മുറിച്ചു.എങ്കിലും ഒരുതരത്തിൽ അതു തന്നെയാണ് നല്ല