“നൊ നൊ മിസ്റ്റര്‍ ദേവദാസ്, യു ഹാവ് ടു ഗോ പേഴ്സണലി ടു റിസീവ് ദം അറ്റ് ദ എയര്‍പോര്‍ട്ട്.” റീജിയണല്‍ മാനേജര്‍ പട്ടാഭിരാമന്‍സാറിന്‍റെ, മുഖംചുവന്ന ശബ്ദം ഫോണിന്‍റെ അങ്ങേയറ്റത്ത് ഉറച്ചു നിന്നു.ഗുരുവായൂരമ്പലത്തിലെ ചുറ്റമ്പലത്തിനുള്ളില്‍, വടക്കു ഭാഗത്ത് ഉണ്ണികള്‍ക്ക് ചോറൂണ് കൊടുക്കുന്നിടത്ത്, ചമ്രം പടിഞ്ഞിരിക്കുന്ന തന്‍റെ മടിയില്‍, കുഞ്ഞുമോണ കാട്ടിച്ചിരിക്കുന്ന പേരക്കുട്ടിയുടെ ചെവിയോട് ചേര്‍ത്തു പിടിച്ച ഇളം വെറ്റിലക്കിടയിലൂടെ, അവള്‍ക്കു നല്‍കാന്‍ മാസങ്ങളോളം താന്‍ രഹസ്യമായി കാത്തുവച്ച ഓമനപ്പേര് വിളിക്കുന്ന രംഗം, അയാളുടെ മനസ്സില്‍ ചലന ദൃശ്യമായി ക