HAMAARI AJBOORI KAHAANI പാർട്ട് 14 "ഇവളിതെവിടെ പോയി കിടക്കാണോന്റെ പുണ്യാളാ.... അന്നേരെ ഞാൻ പറഞ്ഞതല്ലിയോ ആ സാനത്തോട് നേരത്തും കാലത്തും വന്നോണെന്നു.... ഇങ്ങു വരട്ടെ നല്ലത് ഞാൻ കൊടുക്കുന്നുണ്ട് " കയ്യിൽ കെട്ടിയ വാച്ചു തിരിച്ചും മറിച്ചും നോക്കി കലിപ്പടക്കി നിൽപ്പാണ് നിഹാ. ഈ പരിപാടി തുടങ്ങിയിട്ട് ഏകദേശം അര മണിക്കൂർ ആയിക്കാണും. കറക്കമെല്ലാം മതിയാക്കി എല്ലാരും തിരികെ പോവാൻ നേരം തന്നെ നിഹാ അപ്പുവിനെ ഓർമ്മിപ്പിച്ചതായിരുന്നു ഇന്ന് വൈകുന്നേരം ട്യൂഷൻസെന്ററിൽ ചെല്ലാൻ അറിയിപ്പ് കിട്ടിയകാര്യം. പിന്നെ കുട്ടിക്ക് പണ്ടേ കൃത്യനിഷ്ടത ലേശം കൂടിപ്പോയൊണ്ട് ഒരു മണിക്കൂ