അന്യമാം ഭാഷതൻ മൗനം അനുരാഗമെന്ന് ചൊല്ലാതെ നീ..... ഇനിയൊരിക്കലീ ലാവണ്ടർ നിറമാർന്ന കാട്ടുപൂക്കൾതൻ ഇല പൊഴിയും താഴ്‌വാരംനമുക്കായ് കാത്തിരിക്കും... ഒരു പക്ഷേ ഋതുക്കൾ പോലും അവിടം മറന്നേക്കാം.... ശലഭങ്ങളുടെ ചിറകടി ശബ്ദമില്ലാതെ അവിടം നിശബ്ദമായേക്കാം... അതിനിടതൂർന്നൊരു വേപ്പ് മരക്കാട് തഴച്ചു വളർന്നേക്കാം... എങ്കിലും വീണ്ടുമൊരിക്കൽ കൂടി നീ വരിക... ശൂന്യമാമീ ഹൃത്തിൽ നിറഞ്ഞൊരുവിഷം പ്രാണന്റെ മധുചാലിലിച്ചു ആവോളം നുകരുക... അന്ന് നിന്നോളം നീയീ നിസ്വാർത്ഥപ്രണയത്തെ നിന്നിൽ നിറയ്ക്കുക... പിന്നെ നിനക്കെന്റെ കഥകളുടെ ചുരുളഴിക്കാം... നിലാവ് പടരുമ്പോ