കാവിനകത്തേക്ക് കയറുമ്പോൾ ഉള്ളിൽ ഒരുപാട് ചോദ്യങ്ങൾ ഉണ്ടായിരുന്നു....... അമ്മമ്മ പറഞ്ഞ കഥകൾ....അതിലെ ഗന്ധർവന്മർ.....അവരുടെ സംഗീതം..... സൗന്ദര്യം എല്ലാം..... കാവിനകത്തെ ഗന്ധർവ്വ മണ്ഡപം... ഗന്ധർവ്വ വിഗ്രഹം... എനിക്ക് എന്നും ഒരു കൗതുകമാണ്.... ഒറ്റകല്ലിൽ തീർത്ത ആ വിളക്കും....അവിടുത്തെ തൂണുകളും.... ചിത്രരഥൻ അത്രേ അവരുടെ രാജാവ്..... 4427 ഗോത്രങ്ങളത്രെ ഗന്ധർവന്മർ... അമ്മമ്മ ഒരുപാട് കഥകൾ പറയാറുണ്ട്... ഇവിടെ തറവാട്ടിലെ ഗന്ധർവ്വനും ഒരു കഥയുണ്ടത്രേ.... ഇവിടുത്തെ പഴയ ഒരു ഒപ്പോളു പ്രണയിച്ചു വിളിച്ചു വരുത്തിതത്രെ ഈ ഗന്ധർവനെ.... ജീവിക്കനൊരുമിച്ച് സാധിക്കില്ല എന്ന് മനസ്സിലാക