“ഹാ അങ്ങനാ…അവര് തമ്മിൽ നല്ല കൂട്ടാണ്…”…കുഞ്ഞുട്ടൻ കണ്ണിറുക്കികൊണ്ട് ഷാഹിയോട് പറഞ്ഞു…“ആര് തമ്മിൽ…?”“ബർത്ഡേ ഗേളും സമറും തമ്മിൽ…”..കുഞ്ഞുട്ടൻ പിന്നേം കണ്ണിറുക്കികൊണ്ട് പറഞ്ഞു..“മ്മ്…”..ഷാഹി അതിനൊന്ന് മൂളി..പക്ഷെ കുഞ്ഞുട്ടന്റെ വാക്കുകൾ അവളിൽ ചെറുതായി ഒരു വേദനയോ നിരാശയോ കൊത്തിയിട്ടിരുന്നു.. അവൾ വിദൂരതയിലേക്ക് നോക്കി ജീപ്പിൽ ഇരുന്നു..ഷാഹി പെട്ടെന്ന് സൈലന്റ് ആയത് കുഞ്ഞുട്ടനും ശ്രദ്ധിച്ചു..അവന്റെ മുഖത്തു ചെറിയ ഒരു സ്മിതം വിരിഞ്ഞു പക്ഷെ അവൻ ഒന്നും ചോദിക്കാൻ പോയില്ലാ…ശാന്തയുടെ വീട് എത്തുന്ന വരെ രണ്ടുപേരും പരസ്പരം സംസാരിച്ചില്ല..കുഞ്ഞുട്ടൻ ജീപ്പ് ഒരു