ഒരിക്കലും ഞാൻ കരുതിയില്ല എന്നെ ഇന്ദ്രയേട്ടൻ അമ്മയുടെ വാക്ക് കേട്ട് വീട്ടിൽ നിന്ന് ഇറക്കിവിടുമെന്ന്... ഞാൻ അമ്മയോടും ഇന്ദ്രനേട്ടനോടും ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് പറഞ്ഞുകൊണ്ടിരുന്നു... പക്ഷേ ഞാൻ പറഞ്ഞതൊന്നും കേൾക്കാതെ എന്നെ വീട്ടിൽ നിന്ന് ഇറക്കിവിട്ടു.. എനിക്ക് ഈ നിമിഷം മരിച്ചുപോകാൻ എന്ന് തോന്നി.... ഇന്ദ്രനേട്ടന്റെ വീട്ടിൽ നിന്ന് ഇറക്കിവിട്ടതും എനിക്ക് എവിടേക്ക് പോകണമെന്ന് അറിയാതെ നിൽക്കുമ്പോളായിരുന്നു കാറിൽ ശ്രീജിത്ത് വന്നത്... ശ്രീജിത്തിന്റെ മുഖത്ത് എങ്ങനെ നോക്കുമെന്ന് അറിയില്ലായിരുന്നു.... ശ്രീജിത്ത് എന്റെ കൈപിടിച്ചുകൊണ്ട് കാറിൽ കയറ്റി..