Aksharathalukal

Aksharathalukal

എന്റെ പ്രാണൻ

എന്റെ പ്രാണൻ

5
562
Love
Summary

ഇന്നവളെ കബറടക്കി..... എന്റെ പ്രാണനായവൾ കുറേ സ്വപ്‌നങ്ങൾ ബാക്കിയാക്കിയവൾ... എന്റെ സ്വപ്നങ്ങളും അവൾക്കൊപ്പം ആ മണ്ണറക്കടിയിലായി..... എങ്ങോ പക്ഷികൾ തലതല്ലി കരയുന്ന ശബ്ദം... ആരൊക്കെയോ ചേർന്നെടുത്ത ആ ആറടി മൺകൂനക്കടിയിൽ എൻ പ്രാണൻ ഉറങ്ങുന്നു... ചെമ്പകപ്പൂവിൻ ഗന്ധം പേറുന്നവൾ ഇന്നു പെയ്ത മഴയുടെ ഭ്രാന്തിൽ ആ സുഗന്ധവും അവളെപ്പോലെ എനിക്കന്യമായി.... കുന്തിരിക്ക ഗന്ധവും സാമ്പ്രാണിയും ഒന്നിച്ചുപുകയെ ചെമ്പകഗന്ധം അകന്നു പോയി... ഒന്നിച്ചു കണ്ട കിനാവുകളൊക്കെയും ആറടി മണ്ണിൽ മറഞ്ഞു പോയി.... ✍️❤️ഹഷാര❤️©