Aksharathalukal

എന്റെ പ്രാണൻ

ഇന്നവളെ കബറടക്കി.....
എന്റെ പ്രാണനായവൾ കുറേ സ്വപ്‌നങ്ങൾ ബാക്കിയാക്കിയവൾ...
എന്റെ സ്വപ്നങ്ങളും അവൾക്കൊപ്പം ആ മണ്ണറക്കടിയിലായി.....

എങ്ങോ പക്ഷികൾ തലതല്ലി കരയുന്ന ശബ്ദം...
ആരൊക്കെയോ ചേർന്നെടുത്ത
ആ ആറടി മൺകൂനക്കടിയിൽ
എൻ പ്രാണൻ ഉറങ്ങുന്നു...

ചെമ്പകപ്പൂവിൻ ഗന്ധം പേറുന്നവൾ
ഇന്നു പെയ്ത മഴയുടെ ഭ്രാന്തിൽ
ആ സുഗന്ധവും അവളെപ്പോലെ
എനിക്കന്യമായി....

കുന്തിരിക്ക ഗന്ധവും സാമ്പ്രാണിയും
ഒന്നിച്ചുപുകയെ ചെമ്പകഗന്ധം അകന്നു പോയി...
ഒന്നിച്ചു കണ്ട കിനാവുകളൊക്കെയും
ആറടി മണ്ണിൽ മറഞ്ഞു പോയി....

✍️❤️ഹഷാര❤️©