കാനനനടുവിലും കാളിന്തീ കരയിലും ഈ കണ്ണനെ തിരഞ്ഞൊരു ഗോപിക നീ..... കാനനം മുഴുവനും പരതി നടക്കുമ്പോൾ നിൻ മുഖ കമലത്തിൽ മ്ലാനതയോ... പൈക്കളെ മേച്ചും കൊണ്ടെത്തുന്ന വീഥിയിൽ പതിവായെത്തുന്നു കള്ളനോട്ടം..... മിഴികളിൽ നറുവെണ്ണ നിറച്ചും കൊണ്ടെന്നും നീ, ഈ കണ്ണനെ ഉഴിയുന്നു നെഞ്ചിനാലെ.... കണ്ടിട്ടും കണ്ടിട്ടും കാണാത്ത പോലെ ഞാൻ കള്ളച്ചിരിയുമായി നടന്നകലും.... എന്തോ വിലപ്പെട്ടതൊന്നങ്ങ് പോയപോൽ നിൻ മനം എന്നെയും തിരഞ്ഞു നിൽക്കും.... പിന്നെയാ പാദങ്ങൾ മുന്നിലേയ്ക്കെറിഞ്ഞു നീ അനുഗമിച്ചെത്തുന്ന പ്രണയമാകും.... പ്രണയ സുധാരസം നിറയുന്ന മിഴിയുമായി കണ്ണനെ തിരയുന്ന ഗോപിക നീ.... പൈക്കിടാവൊന