Part -13 "ദേവ നീ ഇത്ര നേരമായിട്ടും ഉറങ്ങിയില്ലേ." ദേവയുടെ റൂമിലെ ലൈറ്റ് കണ്ട് വന്ന ശിവ ചോദിച്ചു. " ഇല്ല .കുറച്ച് വർക്ക് കൂടെ ഉണ്ട്. എൻ്റെ ആ പി.എ ഇപ്പോ ഇല്ലാത്തതു കൊണ്ട് വർക്ക് ഇരട്ടിയായി. വർക്ക് ഒന്നും ഷെഡ്യൂൾ ചെയ്യാൻ പറ്റുന്നില്ല. ആകെ കുഴഞ്ഞ് മറിഞ്ഞ് കിടക്കാ" "അതിനെന്താ പുതിയ ഒരു PA അപ്പോയ്ൻ്റ് ചെയ്യ്.ഇപ്പോ നിന്നെ ഞാൻ ഹെൽപ്പ് ചെയ്യാം."ദേവയുടെ കൈയ്യിലുള്ള ഫയൽ വാങ്ങി കൊണ്ട് ശിവ പറഞ്ഞു. "അല്ല ദേവ ഇത് ഒരു ചാൻസ് ആയി കണ്ടൂടെ നിനക്ക് " ഫയൽ നോക്കി കൊണ്ടിരിക്കുന്ന ശിവ പെട്ടെന്ന് എന്തോ ഓർത്ത പോലെ പറഞ്ഞു. "എന്ത് ചാൻസ് "ദ