സൂര്യന്റെ ചെങ്കതിർ ഭൂമിയിൽ പതിക്കാൻ തുടങ്ങിയിരിക്കുന്നു. കൊയ്ത്ത് കഴിഞ്ഞ പാടം, അടുത്ത വിളവിനായി ഉഴുതുമറിക്കുക യായിരുന്നു കോരൻ..... നനവ് കുറഞ്ഞ മണ്ണിൽ ഒരാവർത്തി ഉഴുതിട്ടും, മണ്ണിന്റെ കട്ടകൾ പൊടിയുന്നു ഉണ്ടായിരുന്നില്ല...... അതുകൊണ്ടുതന്നെ രണ്ടുമൂന്ന് ആവർത്തി ഉഴുതിട്ടാണ് മണ്ണ് പൊടിഞ്ഞതുതന്നെ...... കോരന്റെ ശരീരമാസകലം വിയർപ്പുകണങ്ങൾ ആയിരുന്നു. വേനലിന്റെ ചൂടിന്, ഈ അന്തി നേരത്തും ഒരു ശമനം ഉണ്ടായിരുന്നില്ല. ഈ സമയം കൈത്തോടിന്റെ വരമ്പിലൂടെ നടന്നുവരുന്ന തന്റെ മകൾ ചീരുവിനെ, കോരൻ കണ്ടു. " ഈ അന്തി നേരത്ത് നീ എന്തിനാ ഇപ്പോൾ ഇങ്ങോട്ട് ഇറങ്ങി പുറപ