നിന്നിലേക്ക്💞 Part 42 "ആഹാ ആരിത് സാക്ഷാൽ ആർദ്ര ആരവ് അല്ലയോ " ആരുവിന്റെ അടുത്തേക്ക് വന്നു മെൽവിൻ ചോദിച്ചു... അവൾ അവനെ കണ്ടതും മുഖം തിരിച്ചു... "എവിടെ ഡി നിന്റെ കെട്ട്യോൻ..." മെൽവിൻ ചോദിച്ചതും അവൾ അവനെ നോക്കി പുച്ഛിച്ചു കൊണ്ട് മുന്നോട്ട് നടന്നു... പെട്ടന്നാണ് മെൽവിൻ അവളുടെ കൈകളിൽ കയറി പിടിച്ചത്... ആരു അവനെ ദേഷ്യത്തോടെ നോക്കി... "കയ്യെടുക്കെടാ " ആരു ദേഷ്യത്തോടെ പറഞ്ഞതും മെൽവിൻ അവളെ വലിച്ച് അവന്റെ നെഞ്ചിലേക്ക് ചേർത്തു... ആരു വെറുപ്പോടെ അവനെ പുറകിലേക്ക് തള്ളി... എന്നിട്ടും അവൻ വിടുന്നില്ലെന്ന് കണ്ടതും അവൾ അവന്റെ ഇടത്തെ കവിളിൽ ആ