Aksharathalukal

Aksharathalukal

പ്രിയമാണവൾ 11

പ്രിയമാണവൾ 11

4.6
5.5 K
Love
Summary

സുഖകരമായ ഉറക്കത്തിനിടയിലേക്ക് ഒരു കൈ തന്റെ നേരെ വന്നു, കഴുത്തിൽ ചുറ്റി പിടിച്ചു. കണ്ണുകൾ വലിച്ചു തുറന്നു നോക്കി ചുറ്റും ഇരുട്ട് ഒന്നും കാണുന്നില്ല. കഴുത്തിൽ ആ അജ്ഞാത കരത്തിന്റെ പിടി മുറുകി കൊണ്ടിരുന്നു. എന്റെ ജീവവായു എടുക്കാൻ പോലും എനിക്കു കഴിയുന്നില്ല. ഞാൻ പിടഞ്ഞു കൊണ്ടിരുന്നു. ശരീരം ആകെ വിയർത്തൊലിച്ചു. ഇല്ല ഇനിയും എനിക്കു കഴിയില്ല. ഞാനിപ്പോ മരിച്ചുപോകും. പെട്ടന്ന് എന്തോ ഓർമവന്നപോലെ ചാടി എണീറ്റു. ചുറ്റും നോക്കി  റൂമിൽ ആരുമില്ല, ദച്ചു അടുത്ത് കിടന്നു സുഗമായി ഉറങ്ങുന്നു. ഇനി ഞാൻ വല്ല സ്വപനവും കണ്ടതാണോ..  വേഗം കഴുത്തു തടവി. 😳😳ദൈവമേ... ഇതെന്താ.. ആരാ എന