അച്ചുവിനെ ഡിസ്ചാർജ് ചെയ്തതിനുശേഷം ആണ് ലീന വീട്ടിലേക്ക് പോന്നത്. അച്ചുവിനെ തിരികെ അവളുടെ വീട്ടിലേക്ക് വിടുമ്പോഴും ലീനയ്ക്ക് വല്ലാത്ത ടെൻഷൻ ആയിരുന്നു. \"അമ്മേ.. അവളുടെ മേലെ ഇപ്പോഴും ഒരു കണ്ണ് വേണം.. അവളെ ഒറ്റയ്ക്കാക്കി പോകരുത്..\" എന്ന് പുറപ്പെടുന്നതിനു മുൻപ് പലവട്ടം ദേവയാനിയോട് പറയാൻ ലീന മറന്നില്ല.അവൾ വീട്ടിലിരുന്നും ടെൻഷൻ അടിക്കുകയേ ഉള്ളൂ എന്ന് മനസ്സിലാക്കിയത് കൊണ്ട് അനിയമ്മ അവളെ നിർബന്ധിച്ചു അന്ന് ജോലിക്ക് വിട്ടു. റബേക്കയോട് ലീനയുടെ കൂടെ തന്നെ വേണമെന്ന് പറഞ്ഞ ഏൽപ്പിക്കുകയും ചെയ്തിരുന്നു ആനിഅമ്മ.ഓഫീസിൽ എത്തിയതും അച്ചുവിൻറെ ഒഴിഞ്ഞു കിടക്കുന്ന