ഒരു നാൾ കൂടി ഒരു മൾട്ടി കോംപ്ലക്സ് ബിൽഡിങ് അതിലെ ഒരു ഓഫീസ് റൂം നന്നായി അടുക്കിവെച്ചിരിക്കുന്ന ബുക്കുകളും ഫയലുകളും അതിൻറെ ഓരത്തായി ഒരാൾ നിൽക്കുന്നു . അയാൾ തന്റെ കയ്യിലുള്ള കീചെയിൻ നോക്കിയിട്ട് കണ്ണാടിച്ചില്ലുകളിലൂടെ പുറത്തേക്ക് നോക്കി നിൽക്കുന്നു. അപ്പോഴാണ് ഒരു സ്റ്റാഫ് ഫയലുമായി വരുന്നു. \"സർ ..... സർ ...... \"\'യെസ് പറയൂ \'\' ഈ ഫയൽ ഇന്ന് തന്നെ അയക്കേണ്ടതാണ്. അതുകൊണ്ടുതന്നെ സാർ ഇതിൽ സൈൻ ചെയ്ത് ഈമെയിൽ ചെയ്യണം . \"\' ok ഞാൻ ചെയാം \'. \"\"സർ പറ്റുന്നത്ര വേഗം ചെയ്യണം\" . \"\"ഇ-മെയിൽ ചെയ്തേക്കാം നിമ്മി \"\"