Aksharathalukal

Aksharathalukal

നഷ്ടപ്രണയം

നഷ്ടപ്രണയം

4.4
546
Love
Summary

യാഥാർഥ്യങ്ങളുടെ  കയ്പ്പ് മനസ്സിനെ എപ്പോഴും അഗാധ ഗർത്തങ്ങളിലേക്ക് തള്ളിയിട്ടുകൊണ്ടേയിരുന്നു. ഉറക്കച്ചടവിലും  നിന്റെ ഓർമകളെന്നെ വേട്ടയാടുന്നു. ആദ്യാനുരാഗത്തിന്റെ നിഷ്കളങ്കതയ്ക്ക്  മാറ്റുക്കൂട്ടാണെന്നോണം പെയ്തു വീണ മഴത്തുള്ളികൾ ഇന്നെന്റെ കണ്ണീരായി പരിണമിച്ചിരിക്കുന്നു. നിന്റെ കരസ്പർശനത്തിനായി വെമ്പൽ കൊണ്ടിരുന്ന എന്റെ മുടിയിഴകൾ വാർദ്ധക്യത്തോട് മല്ലടിക്കാൻ തുടങ്ങിയിരിക്കുന്നു. നിന്റെ കൈവിരലുകൾക്കുള്ളിൽ ഒളിച്ചിരുന്ന എന്റെ ഓമനവിരലുകൾ, മൃതപ്രായയായി  എന്റെ സാരിതലപ്പിനുളിൽ വിശ്രമിക്കുന്നു. നിന്റെ നനുത്ത ഓർമ്

About