പിന്നീടുള്ള ദിവസങ്ങൾ ഇപ്രകാരം തന്നെ... ഒരേ ടീമിൽ ആയത്കൊണ്ട് തന്നെ ഞാനും അവനും ഒരുപാട് സമയം ഒരുമിച്ച് ഉണ്ടായിരുന്നു... എല്ലാവർക്കും എന്ന പോലെ എനിക്കും അവൻ നല്ലൊരു ഫ്രണ്ട് ആയി... പ്രൊജക്റ്റും എക്സിബിഷനും ഓക്കെ കഴിഞ്ഞു പോയി... തേജിന്റെ ഉറ്റസുഹൃത്താണ് യദു... തേജ് വഴി അവനെയും പരിചയപെട്ടു.. ആള് വൻ കാട്ട് കോഴി ആണ്... അപ്പുറത്തെ ബാച്ചിലെ ഏതോ ഒരു കുട്ടിയെ ലൈൻ വലിക്കൽ ആണ് ഇപ്പോഴത്തെ പ്രധാന കലാപരിപാടി.. സ്കൂൾ വിട്ടാലും ബസ് സ്റ്റോപ്പിലും മറ്റുമൊക്കെയായി ചുറ്റി തിരിയുന്ന കാണാം.. എന്നാലും ആളൊരു മാന്യൻ ആണ്... ഒരു പരിധി വിട്ട് ഒരു പെൺകുട്ടിയോട് മോശമായി സംസാരിക