ആരോമൽ✍️ ഭാഗം : 8 "ഉയ്യോ...ന്ത് വലുതാ ഇത്...! ഇത് കയ്ച്ചാ ന്റെ വയറു പൊട്ടുമല്ലോ... എനക്കിത് വേണ്ട എബിനിച്ച..."(ആൻഡോ) മുന്നിലിരിക്കുന്ന ice cream കാണെ ആ കുഞ്ഞിക്കണ്ണുകൾ ഇപ്പോ പുറത്തേക്ക് ചാടുമെന്ന അവസ്ഥയിലായി... "അയ്യോ...അപ്പോ ഈ കുഞ്ഞിവയർ നിറക്കാൻ ഇച്ചായനെന്തുവാ കൊച്ചിന് വാങ്ങിത്തരേണ്ടേ...?" ഇരു കയ്യും താടിക്കു താങ്ങി കൊഞ്ചലോടെയവൻ ചോദിച്ചു... മാളിലാണവർ...പാർക്കിൽ നിന്നു തിരിച്ചപ്പോ തന്നെ നേരം ഇരുട്ടിയിരുന്നു... അത്യാവശ്യം നല്ല തിരക്കുമുണ്ട് ഇവിടെ... ആൻഡോക്കു കുറച്ചു ഡ്രെസ്സും മറ്റു സാധനങ്ങളും വാങ്ങി... ശേഷം അവനെയുമായി ഫുഡ് കോർട്ടിൽ വന്നതാണു... അനിക്കു ര