Part -54 " അമ്മ മുറിയിലേക്ക് പോയോ എന്തോ. ഞാനാണെങ്കിൽ ആ പാൽ മൊത്തം സിങ്കിൽ ഒഴിച്ചു കളയുകയും ചെയ്തു. ഇനി അഥവാ അമ്മ ഹാളിൽ ഉണ്ടെങ്കിൽ ഞാൻ അമ്മയോട് എന്തു പറയും .അയ്യോ എന്തൊരു വിധിയാ ഇത്." അവൾ സാരിയുടെ തലപ്പ് കയ്യിൽ ചുരുട്ടി കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നടന്നുകൊണ്ട് പറഞ്ഞു. അപ്പോഴാണ് പെട്ടെന്ന് റോഡിൽ നിന്നും ഒരു പട്ടി കുരക്കുന്ന ശബ്ദം അവൾ കേട്ടത്. ആ ശബ്ദം കേട്ടതും അവൾ പേടിച്ച് അകത്തേക്ക് ഓടി. കറക്റ്റ് സമയത്ത് ശിവ അത് വീഡിയോ എടുക്കുകയും ചെയ്തു . പേടിച്ചു കൊണ്ട് അകത്തേക്ക് ഓടിയ പാർവണയെ കണ്ടു ശിവയ്ക്ക് ചിരി നിർത്താൻ കഴിയുന്നുണ്ട