ഹോ.. !ഒരു ഇംഗ്ലീഷ് ഫിലിം.. നാശം.. കാണണ്ടാരുന്നു.. സുനന്ദ കിടക്കയിൽ കിടന്ന് പിറുപിറുത്തു. അതു കേട്ട ഉണ്ണീന്ദ്രൻ എന്ന ഭർത്താവ് ആദ്യം ഞെട്ടി. പിന്നെ കിടക്കയിൽ കിടന്നൊന്നു വെട്ടി .എന്നിട്ട് വിയർത്തു. ദൈവമേ ഇംഗ്ലീഷ് പടം പോലും! ഇംഗ്ലീഷുകാരോട് എങ്ങനെയാണ് താൻ പടവെട്ടുക? അഥവാ വെട്ടാമെന്ന് വച്ചാലും പ്രവർത്യാന്ത്യത്തിൽ തൻ്റെ അന്ത്യവും സമാഗതമാകില്ലേ? അയാൾ പറപറപ്പോടെ ചോദിച്ചു: നീ കാണണ ഫിലിം ഏതാണ്? ഹൊറർ ഫിലിമാണ്.. പേടിച്ച് മരിച്ചു..സുനന്ദ പറഞ്ഞു. ഉണ്ണീന്ദ്രന് ശ്വാസം നേരെ വീണു. അയാൾ മൊഴിഞ്ഞു: വല്ല കാര്യവുമുണ്ടായിരുന്നോ.. ഇല്ലാത്ത സമയം മുടക്കി പേടിച്ച് BP കൂട്ടി വിറച്ച്