നിലാവ് (4)💗💗💗 ✒️കിറുക്കി 🦋 "ടീ ഇയാളെ കണ്ടാൽ ആ A S K യെ പോലെ ഇരികുന്നല്ലേ.... നല്ല സാമ്യം... " ശ്രുതി പറഞ്ഞപ്പോൾ നിലാ അവളെ ഒന്ന് ചൂഴ്ന്ന് നോക്കി..... ശ്രുതി വീണ്ടും ഒന്നുടെ അയാളുടെ മുഖത്തേക്ക് നോക്കി.... ഇന്നലെ അങ്ങേരുടെ മുഖംനിറയെ താടി ഉണ്ടായിരുന്നല്ലോ.... ആകെ കൺഫ്യൂഷൻ ആയല്ലോ... ASK എന്തിനാ ഇവളുടെ വീട്ടിൽ വരുന്നേ.... പാവം ശ്രുതിയെയും കുറ്റം പറയാൻ പറ്റില്ല.. ഇത്ര നാളും ആരാധിച്ചു നടന്ന മുതൽ ദേ കണ്മുന്നിൽ അതും സ്വന്തം ചങ്കിന്റെ വീട്ടിൽ.... എന്തൊക്കെയോ വല്ലാതെ ചീഞ്ഞു നാറുന്നു... വീട്ടിലെ ബാക്കി എല്ലാവരും അവരെ സ്വീകരിക്കാൻ പൂമുഖത്തേക്ക് ചെന്നു ഒന