വാസുദേവൻ : ദത്താ നീ എവിടെയ്ക്കാണ് ഇപ്പോൾ... ദത്തൻ : അച്ഛാ കരയോഗo കമ്മിറ്റി പ്രസിഡന്റ് വിളിച്ചിരുന്നു അത്യാവശ്യ കാര്യമെന്തോ ഉണ്ട്... അവിടേക്ക് ചെല്ലാൻ പറഞ്ഞു. വാസുദേവൻ : മ്മ്.... പ്രതാപ് ഒക്കെ ഇപ്പോൾ വന്നതേയുള്ളൂ എല്ലാവരും ഒന്നിച്ചു വേണം എന്ന് കരുതിയതാ.... പ്രതാപ് : അത് സാരം ആക്കേണ്ട ഏട്ടാ ഞങ്ങൾ എന്തായാലും ഇവിടെ തന്നെ കാണുമല്ലോ അവൻ പോയിട്ടു വരട്ടെ. ദത്തൻ പടിപ്പുര കടന്ന് നടന്നകലും വരെയും രേവതിയുടെ മിഴികളും അവനെ പിന്തുടർന്നു "ഇങ്ങനെ നോക്കി അവന്റെ രക്തം ഊറ്റി കുടിക്കാതെ