അവളുടെ തൊണ്ടയിൽ ഒരു ഭാരം പോലെ. ഉമിനീർ പോലും ഇറങ്ങുന്നില്ല. ഒന്നിനും വയ്യ. മനസ് ആകെ തകർന്ന് പോണ പോലെ തോന്നി അവൾക്ക്. കണ്ണ് അറിയാതെ നിറന്നോഴുകി. അവൾ ചുറ്റും നോക്കി. ഇല്ല ആരും കാണുന്നില്ല. ഹോസ്റ്റൽ മുറിയിൽ ഒറ്റക്കിരുന്നു ഓരോന്നോർത്ത് കരയുകയാണവൾ. അവൾ തന്റെ പഴയ കാലത്തിന്റെ ഓർമകളിലേക്ക് പോയി. .................................................................................................................. പണ്ട് എന്ത് സന്തോഷമായിരുന്നു തന്റെ ജീവിതത്തിൽ. ഈ ലോകത്തെ ഏറ്റവും സന്തോഷവതിയായ മനുഷ്യൻ അവളാണെന്ന് അവൾക്ക് തോന്നിയിട്ടുണ്ട്. കൂട്ടുകാരും വീട്ടുകാരും എല്ലാരും തന്റെ ജീവിതത്തിലെ പ്രധാന ഭാഗമായിരുന്നു. സന്തോഷം മാത്രമായിരുന്