ആകാശത്തിൽ സൂര്യൻ അസ്തമനമെന്ന ക്രിയയിൽ മുഴുകി കൊണ്ട് നീങ്ങുന്നു... സായാഹ്നത്തിൽ സൂര്യപ്രകാശം മേഘങ്ങൾക്കിടയിലൂടെ ഒരു ചുവന്ന ഗോവണിയായി ഇറങ്ങി വരികയാണ്... ഭൂതകാലം സൃഷ്ടിച്ച അകലത്തിൽ നിന്നുകൊണ്ട്, സ്വപ്നത്തിന്റെ ശിഥിലമായ ഓർമ്മപോലെ..ചെമ്പിച്ച ചുരുൾ മുടിയിഴകളുള്ള നാഗരിക സ്പർശമേറ്റ പെൺകുട്ടി ഇത്രമാത്രം പറഞ്ഞത് അവന്റെ കാതുകളിൽ വീണ്ടും കേട്ടു... ""I think let's break up..I don't want the relationship between us to continue anymore... I know it may hurts you...sorry.. "" ഉയർന്നുവന്ന ഒരു തേങ്ങൽ മനസ്സിലൊതുക്കി പരിസരബോധം വീണ്ടെടുത്ത അവന്റെ കണ്ണുകൾ ചുറ്റും എന്തിനെന്നില്ലാതെ പാഞ്ഞു... പതിവ് പോലെ അന്നും കോളേജ് ഗ്രൗണ്ട