ദേവികയെ കൂട്ടി പോയത് ചെറിയച്ഛന്റെ വീട്ടിലേക്ക് ആണ്.. ദേവികയേയും ശരത്തിനെയും കണ്ടതും ചെറിയമ്മയും ചെറിയച്ചനും അകത്തേക്ക് ക്ഷണിച്ചു....ചെറിയയമ്മ അടുക്കളയിലേക്ക് പോയതും ദേവികയും കൂടെ ചെന്നു... ദേവികയോട് ഇത്രനാളും വീട്ടിലേക്ക് വരാത്തതിന്റെ കാരണം എന്തെന്ന് ചോദിക്കുന്നതിന്റെ തിരക്കിലായിരുന്നു ചെറിയമ്മ ...എന്തുകൊണ്ടോ ഇന്ദ്രന്റെ കാര്യം ചെറിയമ്മ ചോദിച്ചില്ല അതുകൊണ്ട് അവൾക്ക് ചെറിയയൊരു ആശ്വാസം ഉണ്ടായിരുന്നു.... "എന്താ... ശരത്തെ...ഇന്ദ്രൻ ആയിട്ടുള്ള പ്രശ്നം... " "ചെറിയയൊരു തെറ്റ് ധാരണ മൂലം ഇന്ദ്രൻ അവളെ വീട്ടിലാക്കി...." "ഹ്മ്മ്..." എന്ന് ചെറിയച്ഛൻ മ