Part▪7 അവന് പെട്ടെന്ന് ദേഷ്യം വരുമ്പോൾ ഓരോന്ന് പറയുന്നതാ,, നിനക്കറിയില്ലേ അവനെ....'' "ശരിയാ...അവന് ദേഷ്യം കൂടുതലാ....നാളെ അവന് ദേഷ്യം വന്നാൽ ആരുടെ മുന്നിൽ വേണമെങ്കിലും പറയാൻ കഴിയും,, ഞാൻ അവന്റെ ഭാര്യ അല്ലെന്നും!!ഞങ്ങള് തമ്മിൽ ഒരു ബന്ധവും ഇല്ലെന്നും!!!!.....അല്ലേ സനൂ....'' അവളുടെ വാക്കുകൾക്ക് മുന്നിൽ ദയനീയമായി നിൽക്കാനേ സനുവിന് കഴിഞ്ഞുള്ളൂ,,,, ''അപ്പൊ ഗുഡ് നൈറ്റ് ഗെയ്സ്...''തിരിഞ്ഞു നോക്കാതെ പറഞ്ഞു അവൾ മുന്നോട്ട് നടന്നു,,ഇനിയും അവിടെ നിന്നാൽ പൊട്ടിക്കരഞ്ഞുപോവുമെന്ന് അവൾക്ക് തോന്നി,,,സ്വയം ഒഴിഞ്ഞുമാറിയതാണ്........ ❤🥀________________________________🥀❤ ''ആരാണ് അവൾ!!!....'' "