ദ്രാവിഡം എം. എം. കബീർ സ്വന്തം ദേശത്തിന്റെ കഥ !!! അതായിരുന്നു ദ്രാവിഡം. പറഞ്ഞുകേട്ടു പഴകിയ പഴങ്കഥകളിൽ ഒന്നായിരുന്നു പോയാലിപാറയും അലിയാർ തങ്ങൾ ചരിതവും. അതിൽ നിന്നും വേറിട്ടൊരനുഭവമാണ് ദ്രാവിഡം എനിക്ക് മുന്നിൽ തുറന്നുവെച്ചത്. കേട്ട് കേട്ട് തഴമ്പിച്ച പോയാലി ചരിത്രം കഥാരൂപത്തിൽ എന്നൊരു മുൻധാരണയോടെ ഞാൻ ആ പുസ്തകം കയ്യിലെടുത്തു... " ദ്രാവിഡം " വെറുതെ ഒരാവർത്തി ഉരുവിട്ടുനോക്കി. മനസ്സിൽ സ്വയം ചോദിച്ചു " പറയുവാൻ ഏറെയുണ്ടോ പോയാലിക്ക്... " " ഹേയ്.... ഇല്ല... " ഉത്തരവും സ്വയം കണ്ടെത്തി ആശ്വസ