തുടരുന്നു.....❤ അന്ന് ഒരു ജൂൺ മാസമായിരുന്നു. സ്കൂളുകളും കോളേജുകളും തുറക്കുന്ന ദിവസം.... ആദ്യ ദിവസം ആയത് കൊണ്ട് മഹി നേരത്തെ എഴുന്നേറ്റ് കട തുറക്കാൻ പോയിരുന്നു. മഹിക്ക് അവിടെ കോളേജിന്റെ മുമ്പിൽ ഒരു സ്റ്റേഷനറി കടയുണ്ട്... മഹി കടയിലിരിക്കുന്ന സമയത്ത് ഒരു പെൺകൊച് വന്നു അത് അമ്മു എന്ന അനാമിക ആയിരുന്നു മഹിയുടെ ഉറ്റ സുഹൃത്ത് അഭി എന്ന അഭിനവിന്റെ ഒരേ ഒരു അനിയത്തി, അവൾക്ക് മഹിയുടെ കടയുടെ മുമ്പിൽ ഉള്ള St. Thomas college എന്ന കോളേജിലായിരുന്നു അഡ്മിഷൻ കിട്ടിയത് . ആഹാ ഇത് ആര് അമ്മു കുട്ടിയോ...? എന്താ അമ്മു നീ രാവിലെതന്നെ ഇങ്ങോട്ട്? അത് മഹിയേട്ടാ എനിക