Aksharathalukal

അവൾ❤✨️ part 2

     തുടരുന്നു.....❤


             അന്ന് ഒരു ജൂൺ മാസമായിരുന്നു. സ്കൂളുകളും കോളേജുകളും തുറക്കുന്ന ദിവസം....


ആദ്യ ദിവസം ആയത് കൊണ്ട് മഹി നേരത്തെ എഴുന്നേറ്റ് കട തുറക്കാൻ പോയിരുന്നു. മഹിക്ക് അവിടെ കോളേജിന്റെ മുമ്പിൽ ഒരു സ്റ്റേഷനറി കടയുണ്ട്...



മഹി കടയിലിരിക്കുന്ന സമയത്ത് ഒരു പെൺകൊച് വന്നു അത് അമ്മു എന്ന അനാമിക ആയിരുന്നു മഹിയുടെ ഉറ്റ സുഹൃത്ത് അഭി എന്ന അഭിനവിന്റെ ഒരേ ഒരു അനിയത്തി, അവൾക്ക് മഹിയുടെ കടയുടെ മുമ്പിൽ ഉള്ള St. Thomas college എന്ന കോളേജിലായിരുന്നു അഡ്മിഷൻ കിട്ടിയത് .

ആഹാ ഇത് ആര് അമ്മു കുട്ടിയോ...? എന്താ അമ്മു നീ രാവിലെതന്നെ ഇങ്ങോട്ട്?

അത് മഹിയേട്ടാ എനിക്കും ദോ അവൾക്കും പെന്നും മറ്റു കാര്യങ്ങളും വേണം.

അമ്മു ചൂണ്ടിയെടുത്തേക്ക് നോക്കിയ മഹി കാണുന്നത് അവിടെ അമ്മുവിനെയും നോക്കി നിൽക്കുന്ന ഒരു പെങ്കൊച്ചിനെയാണ്... ✨️

ഒത്ത നീളവും ഇരുനിറവും നീണ്ട കാൽമുട്ടോളം വരുന്ന കറുത്ത നല്ല ഉള്ളുള്ള മുടിയും മൂക്കിലൊരു കുഞ്ഞു വെള്ളക്കൽ മൂക്കുത്തിയും കറുപ്പിച്ചെഴുതിയ വലിയ കണ്ണും ഒരു കുഞ്ഞു വെള്ള കല്ല് വെച്ച പൊട്ടും കാതിലൊരു ചെറിയ സ്റ്റടും കഴുത്തിൽ ചെറിയ നേരിയ സ്വർണ്ണ ചൈനും ഇടത് കയ്യിൽ വാച്ചും വലതു കയ്യിൽ ഒരു ബ്രേസ്‌ലെറ്റും കാലിൽ വെള്ളി കൊലുസ്സും ഇട്ടൊരു കൊച്ചു സുന്ദരി....

ആരാ മോളെ അത്... 🤔🤭

എന്റെ കൂട്ടുകാരിയാ ഏട്ടാ... വൈദേഹി എന്ന ഞങ്ങളുടെ ഒക്കെ വൈദു...

മ്മ്മ്.... വൈദു എന്റെ മാത്രം വൈദുട്ടി🥰❤(മഹിയുടെ ആത്മ🤣)

എന്താ ഏട്ടാ ആലോചിക്കുന്നെ...?

ഏയ്.... ഒന്നുല്ല മോളെ... ഒരു മിനിറ്റ് നിൽക്കെ ഞാൻ ഒക്കെ ഇപ്പൊ കൊണ്ടുതരാട്ടോ.. അതും പറഞ്ഞു മഹി പെന്ന് എടുക്കാൻ പോയി....

വൈദു.... നീ എന്താ അവിടെ തന്നെ നിക്കുന്നെ ഇങ്ങോട്ട് വാ...

ആഹ്ടാ ദാ വരുന്നു....

പെന്ന് എടുത്ത് തിരിഞ്ഞ മഹി കാണുന്നത് കടയിലേക്ക് കയറി വരുന്ന വൈദുനെയാണ്...

ഇന്നാ മോളെ പെന്ന്

ആ... ഇന്നാ ഏട്ടാ പൈസ
 

ഒന്ന് പോയേടി അവളുടെ ഒരു പൈസ ഒന്നുല്ലേലും ഞാൻ നിന്റെ ഏട്ടനല്ലെടി...
 
ശെരി ശെരി എന്നാൽ ഞാൻ പോട്ടെ ഏട്ടാ
 
ശെരി മോളെ സൂക്ഷിച്ചു പോണേ..
 
ആഹ് ഏട്ടാ വാ വൈദു നമുക്ക് പോവാം അതും പറഞ്ഞു അവർ കോളേജിലേക്ക് നടന്നു
 
(കോളേജിലേക്കുള്ള വഴിയിൽ)
 
അല്ല അമ്മു നിനക്ക് ഒരു ഏട്ടനല്ലേ ഉള്ളു അഭിയേട്ടൻ... 🤔പിന്നെന്താ അവിടെ ഇരുന്ന ചേട്ടൻ നിന്റെ ഏട്ടനാണെന്ന് പറഞ്ഞെ.... 😶
 
എന്റെ പൊന്നു വൈദു നീ ഇങ്ങനെ നോൺസ്റ്റോപ്പ് ആയി ചോയ്ക്കല്ലേ ഞാൻ പറഞ്ഞു തരാം...
 
അത് അഭിയേട്ടന്റെ കൂട്ടുകാരനാ മഹിയേട്ടൻ എന്ന മഹാദേവ്... അമ്മ മാത്രേ ഏട്ടനുള്ളു അച്ഛൻ മഹിയേട്ടന്റെ ചെറുതിലെ ഒരു ആക്‌സിഡന്റിൽ മരിച്ചു പോയി പിന്നെ ആ അമ്മയ മഹിയേട്ടന്റെ എല്ലാം പിന്നെ ഉള്ള ചങ്കും കരളും ഒക്കെ ആണ് അഭിയേട്ടൻ എനിക്ക് രണ്ട് പേരും ഒരുപോലെയാ അത്പോലെ മഹിയേട്ടന് ഞാൻ കുഞ്ഞനിയത്തിയും ദേവിയമ്മക്ക്(മഹിയുടെ അമ്മ)ഞാൻ സ്വന്തം മോളെ പോലെയുമാ മനസ്സിലായോടി പൊട്ടിക്കാളി.... 😹
 
ഹാ😇അപ്പൊ എന്നെ പോലെത്തന്നെയാണല്ലോടി നിന്റെ മഹിയേട്ടനും.... ലെ
 
നിന്നെ പോലെയോ നീ എന്തോന്നാടി ഈ പറയുന്നേ മനസ്സിലാവുന്ന രീതിയിൽ പറ...
 
എടി... ഞാൻ അച്ഛന്റെ കാര്യാ പറഞ്ഞേ... എന്റെ കുഞ്ഞിലേ ആക്സിഡന്റ്നിന്റെ രൂപത്തിൽ തന്നെയല്ലേ എന്റെ അച്ഛനെയും ദൈവം കൊണ്ട് പോയെ🥺🥺അത് പറഞ്ഞു കയ്യുമ്പോയേക്കും അവളുടെ കണ്ണുകൾ നിറഞ്ഞു ശബ്ദം ഇടറിയിരുന്നു...
 
വൈദു.... മോളെ ഞാൻ...
എന്ത് പറഞ്ഞാണ് അവളെ സമാധാനിപ്പിക്കേണ്ടത് എന്ന് അമ്മുവിന് അറിയില്ലായിരുന്നു 
 
ഏയ്... എനിക്ക് കുഴപ്പൊന്നില്ലെടി പെട്ടെന്ന് ഓർത്തപ്പോ ചെറിയൊരു സങ്കടം വന്നെയാ ഇപ്പൊ ഞാൻ ഒക്കെയാ 😁😁
 
മ്മ്... വാ നമുക്ക് അകത്തേക്ക് കേറാം. റാഗിങ് ഒക്കെ ഉണ്ടാവോടി എനിക്ക് പേടിയാവുന്നുണ്ട്
 
നീ വെറുതെ എന്നെയും കൂടെ പേടിപ്പിക്കല്ലെടി....
 
ഹാ ന്തായാലും വരുന്നത് അവിടെ വെച്ചു കാണാം പേടിച് കയറാതിരിക്കാൻ ആവില്ലലോ....
 
 
 
 
തുടരും....
 
(ചിലപ്പോൾ ഒന്നും മനസ്സിലാവുന്നുണ്ടാവില്ല അടുത്ത പാർട്ടിൽ ഒക്കെ ശെരിയാവും.... ഈ പാർട്ട്‌ ഞാൻ ഉദ്ദേശിച്ച പോലെയൊന്നും ആയില്ലേലും അഡ്ജസ്റ്റ് ചെയ്ത് എഴുതിയിട്ടുണ്ട് നെക്സ്റ്റ് പാർട്ട്‌ നന്നാക്കി എഴുതാം..... 😇എല്ലാവരും സപ്പോർട്ട് തന്ന് കൂടെ ഉണ്ടാവണേ.... കമന്റ്‌ മറക്കല്ലെട്ടോ.... 😇)