അതും പറഞ്ഞ് മറിയാമ്മ വീടിന്റെ കതകടച്ചു.. പുറത്ത് തണുപ്പിൽ ഒരു കാവി മുണ്ട് മാത്രമുടുത്ത് പരമേശ്വരൻ നിന്നു. നെഞ്ചിൽ ആരോ ഒരു കരിങ്കല്ല് എടുത്ത് വച്ചതായും, അതേ സമയം നെഞ്ചിനുള്ളിൽ പെട്ടെന്നൊരു ശൂന്യതയും അയാൾക്ക് അനുഭവപ്പെട്ടു. രാത്രി ആ തണുപ്പിലൂടെ നടന്നപ്പോൾ അയാൾക്ക് ശ്വാസം മുട്ടാൻ തുടങ്ങി. പത്ത് കൊല്ലം കഷായം സേവിച്ച് മാറ്റിയെടുത്ത ശ്വാസംമുട്ടൽ ഒറ്റ വാചകത്തിൽ തിരിച്ച് തന്നവൾ മറിയാമ്മ. മറിയാമ്മയുടെ മണമാണ് കള്ളിന് . കള്ളുവീപ്പയിൽ മറിയാമ്മ കോപ്പ കൊണ്ടിളക്കുമ്പോൾ അവളുടെ കൈയിൽ നിന്ന് ലഹരി കള്ളിലേക്ക് പരക്കും. അവിടുന്ന് പരമേശ്വരന്റെ കരള