HAMAARI AJBOORI KAHAANI പാർട്ട് 2 രാവിലെ പതിവിലും നേരത്തെ എഴുന്നേറ്റു നിഹാ പണികളൊരുവിധമോതുക്കി അമ്മയെ ഒഴുക്കി ആഹാരവും കൊടുത്തു നേരെ ചെറിയച്ഛന്റേം ചെറിയമ്മേടേം അടുത്ത് പോയി. ഈ അവസ്ഥയിൽ അവളെ സമാധാനിപ്പിക്കാനും ചേർത്തുനിർത്താനും അവർക്കു മാത്രമേ കഴിയുകയുള്ളു. അവളുടെ വീട്ടിൽ നിന്നും അഞ്ചു മിനിറ്റ് നടന്നാൽ കാണുന്ന ഓടിട്ട ഒരു ഒരുനില വീടാണ് ചെറിയച്ഛന്റേത്. ചുറ്റും മാവും പ്ലാവും പേരയും തേങ്ങിൻതോപ്പും അങ്ങനെ ഒരുപാട് മരങ്ങളും ചെറിയ ചെറിയ കൃഷികളും കാണാം. തറവാട് വക സ്വത്തുക്കൾ ഒന്നും വേണ്ടായെന്നു തീരുമാനിച്ചു ചെറിയച്ഛൻ സ്വന്തം അധ്വാനത്ത