ഒരു ദിവസം ഉച്ചക്ക് വാഴയിലയിൽ ചോറും തേങ്ങാച്ചമ്മന്തിയും കൂട്ടി ഊണു കഴിച്ച് കിണ്ടിയിൽ കൈയും കഴുകി നടക്കാനിറങ്ങിയ ശങ്കരൻ മാഷിനെ പിറ്റേന്ന് വീട്ടിൽ കാണപ്പെട്ടത് വാഴയിലയിൽ കിടത്തി, തലഭാഗത്ത് തേങ്ങയും കിണ്ടിയും വച്ച നിലയിലായിരുന്നു. ഈ രണ്ടിനുമിടയിൽ എപ്പോഴോ ശങ്കരൻ മാഷ് മരിച്ചിരിക്കണം. മരണവാർത്ത കേട്ട് സാസ്കാരികലോകം ചെറുതായൊന്ന് ഞെട്ടി. പ്രമുഖ പത്രാധിപന്മാർ വാർത്ത ചരമപ്പേജിൽ വലുതായി കൊടുക്കണോ, അതോ രണ്ടാം പേജിൽ ചെറുതായി കൊടുക്കണോ എന്ന് തലപുകഞ്ഞാലോചിച്ചു. രണ്ടുതലമുറയിലെ ശിഷ്യഗണങ്ങൾ വാട്‌സാപ്പിൽ ഗുരുവിന്റെ ചിത്രത്തിൽ കണ്ണീരും, റോസാപുഷ്പങ്